24 September Friday

മാവോയിസ്‌റ്റ്‌ നേതാവ്‌ എം ഉസ്‌മാൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


മലപ്പുറം
മാവോയിസ്‌റ്റ്‌ നേതാവ്‌ പാണ്ടിക്കാട്‌ ഒടോപറ്റ മേലേതിൽ എം ഉസ്‌മാനെ ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ (എടിഎസ്‌) അറസ്‌റ്റ്‌ ചെയ്‌തു. പാണ്ടിക്കാട്‌ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌. കീഴാറ്റൂർ പഞ്ചായത്തിലെ പട്ടിക്കാട്ടുനിന്ന്‌ തിങ്കളാഴ്‌ച രാത്രിയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. അരീക്കോട്‌ പൊലീസ്‌ ക്യാമ്പിൽ  ചോദ്യംചെയ്‌തശേഷം ക്രൈംബ്രാഞ്ചിന്‌ കൈമാറി.

പന്തീരാങ്കാവ്‌ യുഎപിഎ കേസിൽ അറസ്‌റ്റ്‌ ചെയ്‌ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക്‌ മാവോയിസ്‌റ്റ്‌ ലഘുലേഖകൾ കൈമാറിയ കേസിൽ മൂന്നാം പ്രതിയാണ്‌. 2016ൽ കാളികാവിലുള്ള സഹോദരിയുടെ വീട്ടിൽനിന്നാണ്‌ നേരത്തെ അറസ്‌റ്റിലായത്‌. അന്ന്‌ ഇയാളുടെ കൈയിൽനിന്ന്‌ ലഘുലേഖകളും സിഡികളും പിടിച്ചെടുത്തിരുന്നു. പോരാട്ടം പ്രവർത്തകനായ ഇയാൾക്ക്‌ യുഎപിഎ അടക്കം 13 കേസുകളുണ്ട്‌. ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top