01 April Wednesday
കഴിഞ്ഞ ജനുവരി 20നും പോസ്‌റ്റർ പതിച്ചിരുന്നു

അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ്‌ പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

പേരാവൂർ
കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു. ബുധനാഴ്ച പുലർച്ചെയാണ്  ടൗണിൽ വ്യാപകമായി പോസ്റ്റർ പതിച്ചത്. സിപിഐ (എംഎൽ) പശ്ചിമഘട്ട മേഖലാ സമിതിയുടെപേരിലുള്ള പോസ്റ്ററുകൾക്കൊപ്പം മാവോയിസ്റ്റ് ജോഗിയുടെപേരിലുള്ള ലഘുലേഖയുമുണ്ട്.
  
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്‌  സംഘടനകളുടെ മതതീവ്രവാദ നയത്തിനെതിരെയാണ്‌ പോസ്‌റ്റർ. സിഎഎയുടെപേരിൽ ഇവർ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറം തിരിച്ചറിയണമെന്നും പറയുന്നു.  ജനുവരി 20ന് പുലർച്ചെ  ആയുധധാരികളായ നാല്‌ മാവോയിസ്‌റ്റുകൾ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തി പോസ്റ്റർപതിച്ചിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും പോസ്റ്റർ പതിച്ചത്‌.

  ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചനയുണ്ടായിരുന്നു. അതേ സംഘംതന്നെയാകാം അമ്പായത്തോട്ടിലും  എത്തിയതെന്നാണ്‌ പൊലീസ് നിഗമനം.
 


പ്രധാന വാർത്തകൾ
 Top