പുന്നപ്ര> ആലപ്പുഴ പുന്നപ്രയില്‍ കാണാതായ മനുവിന്റെ മൃതദേഹം കണ്ടെത്തി. കടല്‍തീരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടത്.മനുവിനെ കൊന്നശേഷം കടലില്‍ താഴ്ത്തിയെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞിരുന്നത്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്.
മനുവിന്റെ മൃതദേഹം കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. കൊലപാതകം, മര്‍ദിച്ചശേഷം തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചുമത്തിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..