Deshabhimani

ഭിന്നശേഷി സംവരണം അട്ടിമറിക്കാൻ വ്യാജവാർത്ത ; മനോരമയുടെ ഗൂഢാലോചന 
മാനേജ്‌മെന്റുകൾക്കുവേണ്ടി

വെബ് ഡെസ്ക്

Published on Dec 05, 2024, 01:41 AM | 0 min read


തിരുവനന്തപുരം
എയ്‌ഡഡ്‌ സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശം നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതിനെതിരെ മനോരമ നൽകിയ വാർത്ത അട്ടിമറി ലക്ഷ്യമിട്ട്‌. പണം വാങ്ങി നിയമനം നടത്താനുള്ള ചില എയ്‌ഡഡ്‌ സ്കൂൾ മാനേജ്‌മെന്റുകളുടെ താൽപര്യം സംരക്ഷിക്കാനായിരുന്നു ശ്രമം. ഇതിനെതിരെ ഭിന്നശേഷിക്കാരുടെ സംഘടനകളും ഉദ്യോഗാർഥികളുമടക്കം കടുത്ത പ്രതിഷേധത്തിലാണ്‌. ‘എയ്‌ഡഡ്‌ നിയമനം കുരുക്കിൽ ’ എന്ന തലക്കെട്ടോടെ തിങ്കളാഴ്‌ച നൽകിയ വാർത്തയിൽ മുഴുവൻ തെറ്റായ വിവരമായിരുന്നു. മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനം പുന:പരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊതുവിദ്യഭ്യാസ വകുപ്പ്‌ അറിയിച്ചിരുന്നു. ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസൽ തിരികെ നൽകുന്നതിനും, വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ  അംഗീകരിക്കുന്നതിനും നിർദേശവും നൽകിയിട്ടുണ്ട്‌.

ഭിന്നശേഷിക്കാരെ നിയമിക്കാൻ താൽപര്യമില്ലാത്ത ഒരുസംഘം എയിഡഡ് സ്കൂൾ മാനേജ്മെന്റുകളുണ്ട്‌. ഇവർ വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ വാർത്താസമ്മേളനവും നടത്തി. ഇതോടെ വാർത്തവന്നവഴിയും ലക്ഷ്യവും എല്ലാവർക്കും മനസ്സിലായി.



deshabhimani section

Related News

0 comments
Sort by

Home