17 September Tuesday

വ്യാജവാർത്ത: മനോരമയ്‌ക്കെതിരെ സിപിഐ എം വക്കീൽ നോട്ടീസ‌് അയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ഒറ്റപ്പാലം > കരിങ്കല്‍ ക്വാറിയിൽ ഖനനാനുമതിക്ക‌് കരാർ എഴുതി നൽകിയെന്ന വ്യാജവാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സിപിഐ എം വക്കീൽനോട്ടീസ‌് അയച്ചു. ഒറ്റപ്പാലം ഏരിയ കമ്മിറ്റിയാണ‌് നോട്ടീസ‌് അയച്ചത‌്. പത്രത്തിന്റെ പ്രിന്റർ ആൻഡ‌് പബ്ലിഷർ, ക്വാറി ഉടമയും മുസ്ലിംലീഗ് നേതാവുമായ പി എ ഷൗക്കത്തലി തുടങ്ങിയവർക്കെതിരെയാണ് നോട്ടീസ്. ലെക്കിടി പേരൂർ പഞ്ചായത്തിലെ തെക്കും ചെറോഡ് ഗ്രാനൈറ്റ് ക്രഷർ യൂണിറ്റ് പാർട്ട‌്ണർ പി എ ഷൗക്കത്തലി, സിപിഐ എം ലോക്കല്‍ കമ്മറ്റിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു വാർത്ത.

ഷൗക്കത്തലി മാത്രം ഒപ്പിട്ട മുദ്ര പത്രവുമായി സിപിഐ എമ്മിന് ബന്ധമില്ലെന്നും അടിസ്ഥാനരഹിത വാര്‍ത്ത നല്‍കിയ മനോരമയ്ക്കെതിരെ   നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി അറിയിച്ചിരുന്നു. സാക്ഷികളായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത് വി എ ഖാലിദും വി മുഹമ്മദുമാണ്. ഇരുവരും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top