11 August Tuesday

മനോരമയുടെ നുണക്കഥ കൊറോണ പടർത്തി ജനങ്ങളെ മരണത്തിന്‌ എറിഞ്ഞ്‌ കൊടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ വെള്ളപൂശാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തിരുവനന്തപുരം>  പൂന്തുറ സംഭവത്തിൽ മനോരമ ‘ചിത്രവധവും’ നുണക്കഥയുമായി വന്നത്‌ കൊറോണ പടർത്തി ജനങ്ങളെ മരണത്തിന്‌ എറിഞ്ഞ്‌ കൊടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ വെള്ളപൂശാനെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പൂന്തുറ പ്രദേശത്ത് തെറ്റിദ്ധാരണജനകമായ അപവാദ പ്രചരണങ്ങൾ സംഘടിതമായി നടത്തി അവിടത്തെ ജനങ്ങളെ കലാപത്തിലേക്ക് തള്ളി വിടാൻ ആണ് കോൺഗ്രസ്സ് പരിശ്രമിച്ചത്.ആ നേതാക്കന്മാരെ വെള്ളപൂശാനാണ് മനോരമ അധഃപതിച്ച മാധ്യമ പ്രവർത്തനം നടത്തിയത്.

ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ അവരെ സമാധാനിപ്പിക്കാനും സത്യാവസ്ഥ ബോധിപ്പിക്കാനും നേരിട്ടിറങ്ങിയ ബെയ്‌ലിൻ ദാസിന്റെയും ബേബിമാത്യുവിന്റെയും  ഫോട്ടോകൾ ദുരുപയോഗിച്ച്‌ മനോരമ നടത്തിയ നുണക്കഥ അവരുടെ വിമോചന സമരകാലത്തെ ഓർമയിൽനിന്നുണ്ടാക്കുന്നതാണ്‌. നുണക്കഥകളിലൂടെ എൽഡിഎഫ്‌ സർക്കാരിനെ  ഒരു ചുക്കും ചെയ്യാൻ ഈ പത്ര മുത്തശ്ശിയ്ക്ക് കഴിയില്ലെന്നും വിഷലിപ്തമായ മാധ്യമപ്രവർത്തനം നടത്തിയതിന്‌ മനോരമ  മാപ്പ് പറയണമെന്നും ആനാവൂർ ആവശ്യപ്പെട്ടു.

പോസ്‌റ്റ്‌ ചുവടെ

മലയാള മനോരമയുടെ ചരിത്രം കേരളത്തിൻറെ മുന്നേറ്റങ്ങളെ പ്രതിലോമകരമായി പിന്നോക്കം വലിച്ച ചരിത്രം കൂടിയാണ്. വിമോചനസമര സംഘാടനം തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ ഉണ്ട്. ഇപ്പോഴിതാ നാം ഒരു മഹാമാരി നേരിടുമ്പോൾ അതിജീവന പോരാട്ടത്തിന്റെ ഒത്തൊരുമയിൽ വിള്ളലുണ്ടാക്കാൻ ലജ്ജയില്ലാതെ വാർത്തകൾ ചമയ്ക്കുകയാണ് മനോരമ.

ബെയ്‌ലിൻ ദാസ്‌ പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങൾ

ബെയ്‌ലിൻ ദാസ്‌ പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങൾ

ഇവിടെ നോക്കൂ പൂന്തുറ പ്രദേശത്ത് കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡ്‌ ആയി  മാറിയ ഘട്ടത്തിൽ എൽഡിഎഫ് പ്രവർത്തകർ മാതൃകാപരമായ രീതിയിൽ ആ പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ആ പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിച്ച് ഈ മഹാമാരി നിന്ന് രക്ഷ നേടാനുള്ള ശ്രമത്തിലാണ് ഏർപ്പെടുകയാണ് ഞങ്ങൾ.

മനോരമ പ്രസിദ്ധീകരിച്ച ഈ വ്യാജ ചിത്രത്തിൽ ഉള്ളത് സിപിഐയുടെ പ്രവർത്തകൻ ബെയ്‌ലിൻദാസും, സിപിഐ എം പ്രവർത്തകൻ ബേബിമാത്യുവും ആണ്.  വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതന്മാരുടെ വാക്കുകൾക്ക് വിലമതിക്കുന്നവരാണ്. ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ സ്വാഭാവികമായും അവരെ സമാധാനിപ്പിക്കാൻ സത്യാവസ്ഥ ബോധിപ്പിക്കാനും സാമൂഹ്യ വ്യാപനത്തിന് ഇടയാകാതെ പിന്തിരിപ്പിക്കാനും ഞങ്ങൾ നാട്ടുകാരെ സമീപിച്ചു, അവരോട് അഭ്യർത്ഥിച്ചു. പുരോഹിതന്മാരുടെ സഹായവും തേടി.

അപ്പോൾ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളിൽ നിന്ന് പുരോഹിതന്മാരെ അടർത്തി മാറ്റി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ജനങ്ങളെ തെരുവിലിറക്കിയത് സിപിഐ എം ആണ് എന്ന് പ്രചരിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിച്ച് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആണ് മലയാളമനോരമ ശ്രമിക്കുന്നത്. കൊറോണ പടർത്താനും ജനങ്ങളെ മരണത്തിന് എറിഞ്ഞു കൊടുക്കാനും നേതൃത്വം നൽകുന്ന കോൺഗ്രസ്സ് നേതാക്കന്മാരെ വെള്ളപൂശാൻ ആണ് മനോരമ ഈ അധഃപതിച്ച മാധ്യമ പ്രവർത്തനം നടത്തിയത്.

പൂന്തുറ പ്രദേശത്ത് തെറ്റിദ്ധാരണജനകമായ അപവാദ പ്രചരണങ്ങൾ സംഘടിതമായി നടത്തി അവിടത്തെ ജനങ്ങളെ കലാപത്തിലേക്ക് തള്ളി വിടാൻ ആണ് കോൺഗ്രസ്സ് പരിശ്രമിച്ചത്. വിമോചന സമര സംഘാടനത്തിന്റെ കാല്പനിക ഓർമ്മകൾ ഇപ്പോഴും തികട്ടി വരുന്ന മനോരമയ്ക്ക്  ആ നിലയിലേയ്ക്ക് ഈ നാടിനെ കൊണ്ട് ചെന്നെത്തിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും , കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ഒരു ചുക്കും ചെയ്യാൻ ഈ പത്ര മുത്തശ്ശിയ്ക്ക് കഴിയില്ല എന്ന് മനോരമ മനസ്സിലാക്കണം.  ഇത് മാധ്യമ നൈതികത അല്ല, ഇത്തരം ഒരു അസാധാരണ കാലത്തിലല്ല വിഷലിപ്തമായ മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടേണ്ടത്. മലയാളമനോരമ മലയാളികളോട് മാപ്പ് പറയണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top