26 March Tuesday

കർഷകർക്ക‌് സഹായം: നുണവാർത്തയുമായി വീണ്ടും മനോരമ

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

ന്യൂഡൽഹി > കേന്ദ്രബജറ്റിൽ കർഷകർക്കായി പ്രഖ്യാപിച്ച 6000 രൂപ സാമ്പത്തികസഹായപദ്ധതിയുടെ പേരിലും കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെതിരെ ‘മലയാള മനോരമ’യുടെ നുണപ്രചാരണം. പല സംസ്ഥാനങ്ങളിലും  ഈ തുക  കർഷകരുടെ ബാങ്ക‌് അക്കൗണ്ടിലെത്തിയെന്നും എന്നാൽ കേരളത്തിൽ സംസ്ഥാനസർക്കാർ പദ്ധതിനിർവഹണം വൈകിപ്പിക്കുന്നുവെന്നുമാണ‌് മനോരമ ഓൺലൈൻ വാർത്ത.

ഒരു സംസ്ഥാനത്തും കർഷകർക്ക‌് ഈ തുക ലഭിച്ചിട്ടില്ല. പദ്ധതി 24ന‌് ഉത്തർപ്രദേശിലെ ഗൊരഖ‌്പുരിൽ പ്രധാനമന്ത്രി ഉദ‌്ഘാടനം ചെയ്യുമെന്നാണ‌് ബിജെപി നേതാക്കൾ പറയുന്നത‌്. തെരഞ്ഞെടുത്ത കർഷകർക്ക‌് ആദ്യഗഡുവായ 2000 രൂപ അന്ന‌് വിതരണം ചെയ്യുമെന്നാണ‌് അറിയുന്നത‌്.

ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലാത്ത ധനസഹായപദ്ധതിയുടെ പേരിലാണ‌് മനോരമയുടെ കള്ളക്കഥ. അർഹരായ കർഷകരുടെ പട്ടിക 25നകം അയക്കണമെന്നാണ‌് കേന്ദ്രം സംസ്ഥാനസർക്കാരുകളോട‌് നിർദേശിച്ചിട്ടുള്ളത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top