23 September Wednesday

കരിപ്പൂര്‍ വിമാനാപകടം: പിഞ്ചു കുഞ്ഞിനെ 'കൊന്നും ' മനോരമയുടെ വാര്‍ത്താ വധം

സ്വന്തം ലേഖകന്‍Updated: Saturday Aug 8, 2020

കോഴിക്കോട്> കരിപ്പൂര്‍ വിമാനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന നാലു വയസുകാരി പിഞ്ചുകുഞ്ഞിനെ കൊന്ന് മനോരമ ചാനലിന്റെ വാര്‍ത്താ വധം . അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പട്ടാമ്പി കോഴിക്കോട്ടിരി അഴകത്ത് മനയിലെ രവിശങ്കറിന്റെ മകള്‍ അയന രവിശങ്കര്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയാണ് മനോരമ ന്യൂസ്  ബ്രേക്കിംഗ് ന്യൂസായി നല്‍കിയത്. 

രവിശങ്കറും ഭാര്യ താരയും മകള്‍ നാല് വയസുകാരി അയന രവിശങ്കറും രവിശങ്കറിന്റെ സഹോദരന്‍ പരമേശ്വരനുമൊന്നിച്ചാണ്  വിമാനത്തില്‍ നാട്ടിലേക്ക് വന്നത്.  അപകട  ശേഷം രവിശങ്കറും ഭാര്യയും പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് . കാലിന് പരിക്കേറ്റ അയന  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. പരിക്ക് ഗുരുതരമല്ലതാനും.

എന്നാല്‍ മനോരമ തെറ്റായ വാര്‍ത്ത നല്‍കിയത് ബന്ധുക്കളെയടക്കം വേദനയിലാഴ്ത്തി. വ്യാജവാര്‍ത്തയില്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ   പ്രതിഷേധമുയര്‍ന്നതോടെ മനോരമ ആശുപത്രിയുടെ തലയില്‍ കുറ്റം ചുമത്തി രക്ഷപ്പെടാനും ശ്രമിച്ചു.ജീവിച്ചിരിക്കുന്ന കുഞ്ഞിനെ കൊന്നതിന് ഖേദപ്രകടനത്തിന് കൂടി ചാനല്‍ തയ്യാറായതുമില്ല.

കുട്ടി സുഖമായിരിക്കുന്നുവെന്നും മറ്റൊരാശുപത്രിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ജീവന്‍നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഈപേരുള്‍പ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു എന്നുമായിരുന്നു വിശദീകരണം. എന്നാല്‍ അയന എന്ന് കുഞ്ഞ് മരിച്ചതായി തങ്ങള്‍ നല്‍കിയ പേരിലില്ലെന്ന്  മിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top