12 December Thursday

ആഘോഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

തിരുവനന്തപുരം
ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മറ്റ്‌ സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം. ഹരിതചട്ടങ്ങൾ പാലിച്ച് എന്നാൽ, പാരമ്പര്യം ചോർന്നുപോകാതെയാണ് കേരളം ഓണം ആഘോഷിച്ചത്.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വമിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു കേന്ദ്രമന്ത്രി കേരളത്തെ പ്രകീർത്തിച്ചത്.

പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് ശ്രമപ്പെട്ട ജോലിയായിരുന്നെന്നും ജനം അത് മനസ്സിലാക്കി പ്രവർത്തിച്ചതായും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top