മണ്ണാര്‍ക്കാട് അപകടം: ഡ്രൈവര്‍മാരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും
പാലക്കാട്> മണ്ണാര്‍ക്കാട് കരിമ്പയില്‍ ലോറി അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരേയും ഉടനെ കോടതിയില്‍ ഹാജരാക്കും. രണ്ട് പേര്‍ക്കെതിരേയും കേസ് ചുമത്തിയിരുന്നു.
സിമന്റ് ലോറി ഡ്രൈവര്‍ മഹേന്ദ്രപ്രസാദിനെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നരഹത്യ കേസ് ചുമത്തി. വഴിക്കടവ് സ്വദേശി പ്രജീഷിനെതിരേയും കേസ് ചുമത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട്ടെ കോടതിയിലേക്കാണ് കൊണ്ടുപോയത്.
അതേസമയം,സെന്‍ട്രല്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാഹനങ്ങള്‍ പ്രത്യേകമായി ഇന്ന് പരിശോധിച്ചു.
0 comments