14 April Wednesday

യുവതിയെ തട്ടിക്കൊണ്ടുപോകൽ : അന്വേഷണത്തിന് ഇഡിയും ; 2 പേര്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


മാന്നാർ
സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് കസ്‌റ്റംസിന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥർ ഇ ഡിക്ക്  വിവരങ്ങൾ നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമുണ്ടോയെന്ന് ഇ ഡി തീരുമാനിക്കും. ആശുപത്രിയിൽ കഴിയുന്ന ബിന്ദുവിന്റെ ആരോ​ഗ്യനില തൃപ്തികരമായശേഷം ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിൽവാങ്ങും.  യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതായും നിരീക്ഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ പ്രധാനി മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ബിന്ദു മൊഴി നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നു.

2 പേര്‍ കസ്റ്റഡിയില്‍
​യുവ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്വർണക്കടത്ത് സംഘങ്ങൾക്കായുള്ള അ​ന്വേ​ഷ​ണംഉൗ​ർ​ജി​ത​മാ​ക്കി. പ​ത്തോ​ളം പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടുമെന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ക്വട്ടേഷൻ സംഘങ്ങളുടെ പങ്കും പൊലീസ് നിരീക്ഷിച്ചുവരുന്നു. മാ​ന്നാ​റി​ലെ ക്വട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഒ​ത്താ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം പെ​ലീ​സി​ന് ല​ഭി​ച്ചതായാണറിവ്. ഇ​ത്ത​രം ആ​ൾ​ക്കാ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നതിനിടെ ​സംശയം തോന്നിയ രണ്ട് പേരെ ​അ​ന്വേ​ഷ​ണ സം​ഘം കസ്‌റ്റ​ഡി​യി​ൽ എ​ടു​ത്തു. പ​രു​മ​ല സ്വ​ദേ​ശി കൊ​ച്ചു​മോ​ൻ, മാ​ന്നാ​ർ സ്വ​ദേ​ശി ഷി​ഹാ​ബ് എ​ന്നി​വ​രെ​യാ​ണ് ക​സ്‌റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

19ന് പുലർച്ചെ മൂന്നിന് കുരട്ടിക്കാട് വിസ്‌മയ ഭവനത്തിൽ ബിന്ദുവിനെയാണ് (39) മാരകായുധങ്ങളുമായെത്തിയ പതിനഞ്ചോളം വരുന്ന സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സംഘത്തിന് ബിന്ദുവിന്റെ വീട്കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി റാന്നിപറമ്പിൽ പീറ്ററിനെ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലിൽ  15 ദിവസത്തേക്ക് റി​മാ​ൻ​ഡ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top