18 September Wednesday

ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങി മഞ്ജുവാര്യർ; സംഘത്തിൽ 30അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ന്യൂഡൽഹി> സിനിമ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങി. സനൽകുമാർ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ്‌ സംഘം ഹിമാചലിൽ പോയത്‌. മണാലിയിൽ നിന്ന്‌ 100കി.മി അകലെയുള്ള ചത്രയിലാണ്‌ മഞ്ജുവും സംഘവും കുടുങ്ങിക്കിടക്കുന്നത്‌. സംഘത്തിൽ 30അംഗങ്ങളാണുള്ളത്‌. 
 


പ്രധാന വാർത്തകൾ
 Top