തിരുവനന്തപുരം> സംവിധായകനായ ശ്രീകുമാരമേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും നടി മഞ്ജു വാര്യര്‍. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന് തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുമഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്.
ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമായ മാത്യു സാമുവലുമാണെന്നും പരാതിയില്‍ ആരോപിക്കുന്നണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..