18 October Friday

പാലാ: മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കോട്ടയം > പാലായിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്‌ഡലം ഉപവാരണാധികാരി ളാലം ബ്ലോക് ഓഫീസർ ഇ ദിൽഷാദിനാണ്‌ പത്രിക സമർപ്പിച്ചത്‌. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മറ്റ്‌ എൽഡിഎഫ്‌ നേതാക്കൾ എന്നിവർക്കൊപ്പം എത്തിയാണ്‌ പട്ടിക സമർപ്പിച്ചത്‌.

രാവിലെ ഒമ്പതിന്‌ പാലാ കുരിശുപള്ളി കവലയിൽനിന്ന്‌ പ്രവർത്തകർക്കൊപ്പം  പ്രകടനമായാണ്‌ മാണി സി കാപ്പൻ പത്രിക സമർപ്പിക്കാനെത്തിയത്‌. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരിൽക്കണ്ട്‌ പിന്തുണയും അഭ്യർത്ഥിച്ചു.

യുഡിഎഫ്‌ സ്‌ഥാനാർത്ഥി  നിർണയം ഇപ്പോഴും  അനിശ്‌ചിതത്വത്തിൽ തുടരുമ്പോൾ മാണി സി കാപ്പൻ  ഒന്നാംവട്ട പര്യടനം പൂർത്തിയാക്കുന്ന തിരക്കിലാണ്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top