22 October Tuesday

സ്വകാര്യ കണ്ടൽക്കാട്‌ സർക്കാർ സംരക്ഷിക്കും ; 5.14 കോടി രൂപയുടെ പദ്ധതി

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Tuesday Aug 27, 2019



തിരുവനന്തപുരം
കണ്ടൽക്കാടുകൾക്ക്‌ വനംവകുപ്പിന്റെ കരുതൽ. സ്വകാര്യവ്യക്തികളുടെ അധീനതയിലുള്ള 51.41 ഹെക്ടർ കണ്ടൽക്കാടുകളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ്‌ വനംവകുപ്പ്‌. വിവിധ ജില്ലകളിൽ 37 പ്രദേശത്തെ കണ്ടൽക്കാടുകൾ ഇതിന്‌ കണ്ടെത്തി.

മലപ്പുറത്ത്‌ എട്ടിടത്ത്‌ 9.28 ഹെക്ടർ, കണ്ണൂരിൽ 19 പ്രദേശങ്ങളിലെ 16.98, കൊല്ലത്തെ 15.7 , തൃശൂരിൽ ഒമ്പതിടങ്ങളിലെ 9.43 ഹെക്ടർ കണ്ടൽക്കാടുകളാണ്‌ ഏറ്റെടുക്കുക. ഇതിലേക്ക്‌ 5.14 കോടി രൂപയുടെ പദ്ധതിക്ക്‌ സർക്കാർ അംഗീകാരമായി.

നേരത്തെ തൃശൂരിലും കാസർകോട്ടും കണ്ടൽക്കാടുകൾ വനംവകുപ്പ്‌ ഏറ്റെടുത്തു. ഇതിനു പുറമെ കണ്ടൽക്കാട്‌ സംരക്ഷണത്തിന്‌ സ്വകാര്യവ്യക്തികൾക്ക്‌  ഏക്കറിന്‌ 4000 രൂപ സഹായവും നൽകുന്നു. അനുയോജ്യസ്ഥലങ്ങളിൽ വനംവകുപ്പ്‌ കണ്ടൽത്തൈകളും നട്ടുപിടിപ്പിക്കുന്നുണ്ട്‌.

സംസ്ഥാനത്തെ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വനസംരക്ഷണത്തിനും വനത്തിനുള്ളിൽ കഴിയുന്നവരുടെ സുരക്ഷയ്‌ക്കുമുള്ള പദ്ധതികൾക്ക്‌ രൂപം നൽകി. വനത്തിലെ സെറ്റിൽമെന്റുകൾ മാറ്റിസ്ഥാപിക്കൽ, വനംമേഖലയുടെ ഭാഗമായ സ്വകാര്യ എസ്‌റ്റേറ്റുകൾ ഏറ്റെടുക്കുന്നതുൾപ്പെടെ  നടപടി സ്വീകരിക്കും. ആകെ 130.4 കോടി രൂപയുടെ പദ്ധതികളാണ്‌ ആവിഷ്‌കരിച്ചത്‌.


പ്രധാന വാർത്തകൾ
 Top