05 November Tuesday

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തൃശൂർ> ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ദേശമംഗലം ഓങ്ങല്ലൂർ പാറപ്പുറം വരമംഗലത്ത് വീട്ടിൽ മുഹമ്മദ് ഫർഹാൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം  പുഴയിൽ കുളിക്കുന്നതിനിടെ ഫർഹാനെ കാണാതായത്‌.

അഗ്നി രക്ഷാസേന അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചിൽ ആരംഭിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

പിന്നീട്‌ ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ഫർഹാനെ കണ്ടെത്തിയത്. തുടർന്ന്‌ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top