03 November Sunday

ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ആറ്റിങ്ങൽ > ആറ്റിങ്ങലിൽ മരുമകൻ ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന പ്രീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മകളുടെ ഭർത്തവ് വർക്കല സ്വദേശി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പ്രീതയുടെ ഭർത്താവ് ബാബുവിനും പരിക്കേറ്റു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. അനിൽകുമാറും ഭാര്യയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നുണ്ടായ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. രാത്രിയോടെ ഇവരുടെ വീട്ടിലെത്തിയ അനിൽകുമാർ ചുറ്റിക ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top