02 December Monday

വയോധികൻ കിണറ്റിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

മലപ്പുറം > വേങ്ങരയിൽ വയോധികനെ പാടത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ മാടംചിന ചോലക്കൻ മമ്മദു ഹാജി (70) യുടെ മൃതദേഹമാണ് വ്യാഴം ഉച്ചയോടെ കണ്ടെത്തിയത്.

കർഷകനായ മമ്മദു ഹാജി ദിവസവും രാവിലെ തോട്ടത്തിലെത്താറുണ്ട്. തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാൽ വീട്ടുകാർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ട് മീറ്ററോളം ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വേങ്ങര പൊലീസും മലപ്പുറത്തു നിന്നും പൊലീസ് സയൻ്റിഫിക് അസിസ്റ്റൻ്റും സ്ഥലത്തെത്തി പരിശോധന നടത്തി.

ഭാര്യ : പാത്തുക്കുട്ടി, മക്കൾ: സിറാജുദ്ദീൻ, റംസീന , ജംഷീന, ഷാഹിദ, ഷംസത്ത്. മരുമക്കൾ: ആരിഫ, അബ്ദുൾ ലത്തിഫ്, റഷീദ്, ജംഷീദ്, ആഷിഫ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളി ഉച്ചയോടെ കുറ്റൂർ മാടംചിന ജുമാമസ്ജിദിൽ ഖബറടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top