Deshabhimani

കാട്ടുപന്നിക്ക് വച്ച കെണിയിൽപ്പെട്ട് മധ്യവയസ്ക്കന് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:16 PM | 0 min read

തൃശൂർ > കാട്ടുപന്നിക്ക് വച്ച കെണിയിൽപ്പെട്ട് മധ്യവയസ്ക്കൻ മരിച്ചു. വടക്കാഞ്ചേരി വിരുപ്പാക്കയിൽ നടത്തറ വീട്ടിൽ ഷരീഫ് (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പൊലീസിൽ വിവരമറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം. പ്രദേശവാസിയായ ഉണ്ണിയാൻ എന്നയാളുടെ തെങ്ങിൽതോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അടുത്തു നിന്ന് കെണിവെക്കാൻ ഉപയോ​ഗിക്കുന്ന വയറുകളും കുപ്പികളും പൊലീസ് കണ്ടെത്തി. സമീപത്തുകൂടി വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home