27 March Monday

ഭാര്യയെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കായലിൽ ചാടിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കായലിൽ ചാടിമരിച്ച ശശി, കൊല്ലപ്പെട്ട ലളിത

ചെറായി> ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റോ റോ  ജങ്കാറിൽ നിന്നും കായലിൽ ചാടി മരിച്ചു. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശശി (62) ആണ് ഭാര്യ ലളിത (57)നെ കൊലപ്പെടുത്തിയ ശേഷം കായലിൽ ചാടി മരിച്ചത്. ചെണ്ടമേളക്കാരനായ മകൻ ശരത്ത് പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് അമ്മ ലളിതയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലളിതയുടെ മൃതദേഹം പറവൂർ താലൂക്കാശുപത്രിയിലും ശശിയുടെ മൃതദേഹം ഫോർട്ടുകൊച്ചി ആശുപത്രിയിലുമാണ്. പോ‌സ്‌റ്റ്‌മോർട്ടത്തിനു ശേഷം വൈകുന്നേരം സംസ്‌കാരം നടക്കും. ശ്യാം ആണ് മറ്റൊരു മകൻ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top