05 December Thursday

മാനന്തവാടിയിൽ എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മാനന്തവാടി> എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. നല്ലൂർനാട് പള്ളികണ്ടി പി കെ അജ്മൽ(27), കാരക്കാമല കുന്നുമ്മൽ കെ അജ്നാസ്(24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 7.362 ​ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

മാനന്തവാടി പായോടിലെ സ്വകാര്യ ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻപ്സെക്ടർ കെ ശശി, പ്രിവൻറീവ് ഓഫീസർമാരായ പി കെ ചന്തു, സി കെ രഞ്ജിത്ത്, സീനിയർ എക്സൈസ് ഓഫീസർ കെ യു ജോബീഷ്, കെ എം അഖിൽ, പി വിജേഷ്കുമാർ, കെ സജിലാഷ്, അമൽവിഷ്ണു, ഡ്രൈവർ സി യു അമീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top