22 January Saturday

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

മണികണ്ഠൻ

പരവൂർ > വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. പൂതക്കുളം ഇടയാടി തോണിപ്പാറ ലക്ഷംവീട് കോളനിയില്‍  മണികണ്ഠന്‍ (50)ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 
 
കഴിഞ്ഞ 26ന് വൈകിട്ടാണ്‌ സംഭവം. മണികണ്ഠൻ വീട്ടില്‍ അതിക്രമിച്ചു കയറിയതോടെ, യുവതി വീട്ടിൽനിന്ന് അയൽവീട്ടിലേക്ക്‌ ഇറങ്ങിയോടി. പിന്തുടർന്ന മണികണ്ഠൻ അവിടെയെത്തി യുവതിയെ കടന്നു പിടിച്ചു. 
എതിര്‍ത്തപ്പോൾ തള്ളി തറയിലിടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തു. 
 
ചാത്തന്നൂര്‍ എസിപി ബി ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നിതിന്‍ നളന്‍, വിനോദ്, സിപിഒ സായിറാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top