08 December Wednesday

മമ്മൂക്കയെ കണ്ടു; നിറചിരിയുമായി പീലിമോൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


മങ്കട
പിറന്നാളിന് മമ്മൂക്ക തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ അങ്ങാടിപ്പുറം തിരൂർക്കാട്ടുകാരി കുഞ്ഞ് പീലിയെ ഓർക്കുന്നുണ്ടോ? മിണ്ടില്ലെന്നും പിണക്കമാണെന്നും പരിഭവിച്ച പീലി ഒടുവിൽ മമ്മൂക്കയെ നേരിൽ കണ്ടു. പിണക്കം പുഞ്ചിരിക്ക് വഴിമാറി. മാതാപിതാക്കൾക്കൊപ്പം മമ്മൂക്കയെ കണ്ട പീലിയുടെ ചിത്രം പിആർഒ റോബർട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മമ്മൂക്കയെ നേരിൽ കണ്ടപ്പോൾ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ് മേറ്റാണോ എന്നായി പീലിയുടെ സംശയമെന്നും ചിത്രത്തിനൊപ്പമുള്ള പോസ്റ്റിൽ അദ്ദേഹം കുറിച്ചു. പിറന്നാൾ ആഘോഷത്തിൽ വിളിക്കാതിരുന്നതിൽ പരിഭവിച്ച കുരുന്ന് ആരാധികയോട് കോവിഡ് ഒന്ന് മാറിക്കോട്ടെ, നേരിൽ കാണാമെന്ന് താരം  ഉറപ്പുനൽകിയിരുന്നു. ഇതിനിടെ പീലിയുടെ കഴിഞ്ഞ രണ്ട് പിറന്നാളിനും മെഗാസ്റ്റാർ പിറന്നാൾ കേക്കും വസ്ത്രങ്ങളും സമ്മാനമായി അയച്ചിരുന്നു.

തിരൂർക്കാട് വാർത്ത അഡ്മിൻ ഹമീദലി, പുന്നക്കാടൻ സജ് ല ദമ്പതികളുടെ മകളാണ് ദുആ എന്ന് വിളിക്കുന്ന പീലി. പുത്തനങ്ങാടി സെന്റ് തെരേസാസ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top