മലയാറ്റൂര്‍ > മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് കൊടിയേറി. 10, 11 തീയതികളിലാണ് പ്രധാന തിരുനാൾ. 17, 18 തീയതികളിൽ എട്ടാമിടവും നടക്കും. സെന്റ് തോമസ് പള്ളിയില്‍ വ്യാഴാഴ്ച തിരുനാളിന് തുടക്കംകുറിച്ച് വികാരി വര്‍ഗീസ് മണവാളന് കൊടിയേറ്റി. താഴേപള്ളിയിൽ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആല്ബിന് പാറേക്കാട്ടില്‍ കൊടിയേറ്റി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണയും തീര്‍ഥാടനം നടക്കുന്നത്. അടിവാരത്തെ മാര്‍ തോമാശ്ലീഹായുടെ കപ്പേളയുടെ സമീപം സ്ഥാപിച്ചിരിക്കുന്ന സെന്ററില്‍ രജിസ്ട്രര്‍ ചെയ്തു മാത്രമേ തീര്‍ഥാടനം ആരംഭിക്കാവൂ. ദിവസവും രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് മലകയറ്റം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..