Deshabhimani

മലയാളി യുവതി ബം​ഗളൂരുവിൽ മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 06:50 PM | 0 min read

കോഴിക്കോട് > മലയാളി യുവതിയെ ബം​ഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം സ്വദേശിനിയായ 20 കാരിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തോളമായി കെമ്പഗൗഡ എയർപ്പോർട്ട് കഫെയിൽ ജോലിചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ചിക്ജാല വിദ്യാന​ഗറിലാണ് യുവതി താമസിച്ചിരുന്നത്. മുറിക്കുള്ളിൽ തൂങ്ങിനിൽക്കുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ ഓടിക്കൂടിയവർ വാതിൽ തകർത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home