27 September Sunday

എട്ടുപേരും താമസിച്ചത് ഒരു മുറിയില്‍; ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നുവെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

പ്രവീണും കുടുംബവും (ഇടത്), മലയാളി സംഘം താമസിച്ച റിസോര്‍ട്ട് (വലത്)

കാഠ്‌മണ്ഡു > നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട മലയാളികള്‍ താമസിച്ചരുന്നത് ഒരു മുറിയില്‍. 15 പേരടങ്ങുന്ന സംഘം നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും രണ്ടു മുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. പ്രവീകുമാര്‍ ചെങ്കോട്ടുകോണം സ്വദേശിയും രഞ്ജിത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശിയുമാണ്.

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ് ശ്വാസം മുട്ടിയാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top