27 September Sunday

കാർബൺ മോണോക്‌സൈഡ് : നിറമില്ല, മണമില്ല... ഒന്നാന്തരം കൊലയാളി

രാജഗോപാൽ കമ്മത്ത്‌Updated: Wednesday Jan 22, 2020

ഗ്യാസ്‌ ഹീറ്റർ, എയർ കണ്ടീഷണറുകൾ തുടങ്ങിയ പലതരം വാതകങ്ങൾകൊണ്ട്‌ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന കാര്യം നേപ്പാൾ ദുരന്തം നമ്മെ ഒന്നുകൂടി ഓർമിപ്പിക്കുന്നു. ഉപകരണങ്ങൾ ഉപയോഗക്ഷമമാണോ എന്ന്‌ ഇടയ്‌ക്കിടെ ഉറപ്പുവരുത്തണം. അല്ലെങ്കിൽ വാതകചോർച്ച ഉണ്ടായി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.

വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ആണ് ഗ്യാസ്‌ ഹീറ്ററിൽനിന്നു പുറത്തുവന്നത്. നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണിത്‌. ശ്വസിച്ചാൽ ശരീരത്തിന് ഓക്‌സിജൻ ആഗിരണം ചെയ്യാനുള്ള കഴിവു തന്നെ ഇല്ലാതാകും. വാതകം പുറത്തുപോകാനാകാത്ത വിധം മുറികൾ അടഞ്ഞുകൂടി കിടന്നാൽ സ്ഥിതി അതീവ ഗുരുതരമായിരിക്കും.

കാർബൺമോണോക്‌സൈഡ്‌ കൂടുതലായി ശ്വസിക്കുന്നതോടെ ഇത്‌  ഹീമോഗ്ലോബിനോടൊപ്പം ചേർന്ന്‌ ശരീരകോശങ്ങളിലേക്ക്‌ എത്തും. ഇത്‌ കോശങ്ങളുടെ നാശത്തിന്‌ കാരണമാകും.
വലിയതോതിൽ ഈ വാതകം  ഉള്ളിൽച്ചെന്നാൽ ബോധക്ഷയം ഉണ്ടാകും. തുടർന്ന്‌ മരണവും. ഛർദി, തലകറക്കം, ക്ഷീണം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാറുണ്ട്‌. വാതകത്തിന്റെ അളവ്‌ അനുസരിച്ചാവും ലക്ഷണങ്ങളുടെ സ്വഭാവവും മാറും. സുരക്ഷാ സ്ഥാനത്തേക്ക്‌ മാറ്റുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്‌തില്ലെങ്കിൽ മരണം ഉറപ്പാണ്‌.
തണുപ്പുള്ള വിനോദ സഞ്ചാര മേഖലകളിൽ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതു മൂലമുളള്ള പുകയും അമിതമായി ശ്വസിക്കുന്നതും അപകടകരമാണ്‌. വാഹനത്തിനുള്ളിൽ എസി പ്രവർത്തിപ്പിച്ച്‌ കിടന്നുറങ്ങുന്നവരും ജാഗ്രത പുലർത്തണം. വാഹനം നിന്നുപോവുകയും എയർകണ്ടീഷണർ നിലയ്‌ക്കാനും ഇട വന്നാൽ എ സിയിൽനിന്ന്‌ ഹാനികരമായ വാതകം പുറത്തുവരാനുള്ള സാധ്യത ഏറെയാണ്‌. ഇത്തരത്തിലുള്ള മരണം മുമ്പ്‌ കേരളത്തിൽ നിന്നു തന്നെ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top