Deshabhimani

ബംഗളൂരുവിൽ മലയാളി വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 10:36 AM | 0 min read

ബംഗളൂരു> മലയാളി വിദ്യാര്‍ത്ഥിയെ ബംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി എം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ്. ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിൽ ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം.

രാജനകുണ്ഡെ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്കർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പൊലീസ് കേസെടുത്തു. മാതാവ്:വഹീദ. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്
 



deshabhimani section

Related News

0 comments
Sort by

Home