തിരുവനന്തപുരം> ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിനെതിരായി വാര്‍ത്ത നല്‍കുകയും 'ലോട്ടറി രാജാവ്' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതിലും മലയാള മനോരമ മാപ്പ് പറഞ്ഞു. മാര്‍ട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വന്ന വാര്‍ത്തകള്‍ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെയോ അപകീര്‍ത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നു മനോരമ തുറന്ന മനസ്സോടെ വിശദീകരിച്ചതായി മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
'ലോട്ടറി രാജാവ്', 'ലോട്ടറി മാഫിയ' 'കൊള്ളക്കാരന്' തുടങ്ങിയ പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മാനേജ്മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിന്‍വലിക്കുന്നുവെന്നും അറിയിച്ചു. ഇപ്രകാരമുള്ള വാര്‍ത്തകളുടെയും പദപ്രയോഗങ്ങളുടെയും പേരില്‍ മാര്‍ട്ടിനും അദ്ദേഹത്തിന്റെ ബിസിനസിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം പ്രകടിപ്പിച്ചു; റിപ്പോര്‍ട്ട് വിശദീകരിച്ചു.
മുന്‍ ജസ്റ്റീസ് കുര്യന് ജോസഫിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാനും മനോരമ പത്രവും ഓണ്‍ലൈനും നല്കിയ സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിക്കിം ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സാന്റിയാഗോ മാര്‍ട്ടിനെതിരെ വിവിധ റിപ്പോര്‍ട്ടുകള്‍ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണിപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..