20 February Wednesday

'മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകില്ല; സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റ'; തുറന്നുപറഞ്ഞ് മേജര്‍ രവി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കൊച്ചി > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് അടുത്ത സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരണമുണ്ടായിരുന്നു. ഇത്് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കിയാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും മേജര്‍ രവി  ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

മുന്‍ ഡിജിപിയും ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയിട്ടുള്ളതുമായ ടി പി സെന്‍കുമാറിനെയും മേജര്‍ രവി വിമര്‍ശിച്ചു. നമ്പി നാരായണനെ അവഹേളിച്ച സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റാണ്. പതിനഞ്ച് വര്‍ഷം കരിയറില്‍നിന്ന് പോയ, കോടതി വെറുതെ വിട്ട, പത്മശ്രീനല്‍കി ആദരിച്ച, 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയ നമ്പി നാരായണനെയാണ് സെന്‍കുമാര്‍ അപമാനിച്ചതെന്ന് രവി പറഞ്ഞു.

പ്രളയ ദുരിതത്തില്‍ പെട്ടവരെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അവര്‍ക്ക് പണം സര്‍ക്കാര്‍ നല്‍കുന്നതായി അറിഞ്ഞുവെന്നും മേജര്‍ രവി പറഞ്ഞ രവി ലാല്‍സലാം പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top