27 January Friday

മഹിളാ അസോസിയേഷൻ: സൂസന്‍ കോടി പ്രസിഡന്റ്, സി എസ് സുജാത സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

സൂസൻ കോടി, സി എസ്‌ സുജാത

എം സി ജോസഫൈൻ നഗർ (ആലപ്പുഴ)> അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാനസമ്മേളനം പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ്‌ സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ്‌ ട്രഷറർ. എം വി സരള,  കെപി വി പ്രീത, സിന്ധു, കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ. കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശൈലജ സുരേന്ദ്രൻ, രുഗ്‌മിണി സുബ്രഹ്‌മണ്യൻ(വൈസ്‌ പ്രസിഡന്റുമാർ). എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബൈദ്‌ ഇസ്‌ഹാഖ്‌, മേരി തോമസ്‌, ടി വി അനിത, സബിയ ബീഗം, എസ്‌ പുഷ്‌പലത(ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. 109 അംഗ സംസ്ഥാനകമ്മിറ്റിയും 37 അംഗ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായ സി എസ്‌ സുജാത നിലവിൽ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വൈസ്‌പ്രസിഡന്റുമാണ്‌. ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശിനി.  കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സ്വദേശിനിയായ സൂസൻകോടി തുടർച്ചയായി മൂന്നാംടേമിലും സംസ്ഥാന പ്രസിഡന്റാണ്‌. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമാണ്‌. കാസർകോട്‌ കൊളത്തൂർ സ്വദേശിനിയായ ഇ പത്മാവതി സിപിഐ എം ജില്ലാകമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗവുമാണ്‌.

ഇ പത്മാവതി

ഇ പത്മാവതി

മൂന്ന് ദിവസമായി എം സി ജോസഫെെൻ നഗറിൽ ചേരുന്ന സമ്മേളനം ഇന്ന് വെെകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും.  പകൽ രണ്ടിന്‌ ആലപ്പുഴ നഗരത്തിലെ ഏഴ്‌ കേന്ദ്രങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനം ഇ എം എസ് സ്‌റ്റേഡിയത്തിൽ സംഗമിക്കും. വൈകിട്ട്‌ നാലിന്‌ ഇ എം എസ് സ്‌റ്റേഡിയത്തിലെ മല്ലുസ്വരാജ്യം നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനംചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, എസ്‌ പുണ്യവതി, യു വാസുകി, പി കെ ശ്രീമതി, കെ കെ ഷൈലജ, പി സതീദേവി, മന്ത്രിമാരായ ആർ ബിന്ദു, വീണാ ജോർജ് എന്നിവർ സംസാരിക്കും.

തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്.  പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ സുഭാഷിണി അലി ഉദ്‌ഘാടനംചെയ്തു.  സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‌ളെ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ചൊവ്വാ രാവിലെ പൊതുചർച്ച ആരംഭിച്ചു. നാല്‌ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർക്കരുത്‌, സർവകലാശാലകളിലെ കാവിവൽക്കരണം ചെറുക്കുക, ബാങ്കിങ്‌–ഐടി മേഖലകളിലെ സ്‌ത്രീകളുടെ ജോലി സുരക്ഷ ഉറപ്പാക്കുക, ലഹരി വസ്‌തുക്കളുടെ നിയന്ത്രണത്തിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യുക എന്നീ പ്രമേയങ്ങളാണ്‌ അവതരിപ്പിച്ചത്‌.

മഹിളാ അസോസിയേഷൻ 
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്ത 109 അംഗ സംസ്ഥാനകമ്മിറ്റി. ഒരു ഒഴിവ്‌ പിന്നീട്‌  നികത്തും. പി കെ ശ്രീമതി, കെ കെ ശൈലജ,  സി എസ് സുജാത, സൂസൻകോടി , പി സതീദേവി, ഡോ. ടി എൻ സീമ,  ഇ പത്മാവതി പി കെ സൈനബ, എൻ സുകന്യ,  കെ പി സുമതി, കെ എസ് സലീഖ, പ്രൊഫ. ആർ ബിന്ദു, പുഷ്‌പാദാസ്, എം ജി മീനാംബിക, എം സുമതി, പി സി സുബൈദ,  ബേബി ബാലകൃഷ്‌ണൻ, പി പി ശ്യാമളാദേവി,  പി കെ ശ്യാമള,  എം വി സരള, കെ പി വി പ്രീത, പി റോസ,  പി പി ദിവ്യ, ടി ടി റംല, ദീഷ്‌ണ പ്രസാദ്, കെ ശോഭ,  കെ കെ ലതിക,  എം കെ ഗീത,  കാനത്തിൽ ജമീല, കെ പുഷ്‌പജ,  ഉഷാദേവി, നിർമല,  രുഗ്മിണി സുബ്രഹ്മണ്യൻ, ബീനാ വിജയൻ, എൽസി ജോർജ്, കെ സി റോസക്കുട്ടി, റംല,   വി ടി സോഫിയ,  ഇ സിന്ധു, സുബൈദ ഇസ്ഹാഖ്‌,  ഓമന,  ബിനുമോൾ,  അഡ്വ. ഷീജ,  കെ വി നഫീസ,  മേരി തോമസ്,  കെ ആർ വിജയ,  കെ ആർ സീത, ഉഷ പ്രഭുകുമാർ,  എം ഗിരിജാ ദേവി,  പി എസ് ഷൈല, ടി വി അനിത,  എൻ സി ഉഷാകുമാരി,  റഷീദ സലിം,  ബീനാ ബാബുരാജ്, കെ എം ഉഷ, എം ടി ലിസി,  ഷൈലജ സുരേന്ദ്രൻ, നിർമല നന്ദകുമാർ,  ലിസി ജോസ്,  കൃഷ്‌ണകുമാരി രാജശേഖരൻ, രമാ മോഹൻ, തങ്കമ്മ ജോർജ്ജുകുട്ടി, കെ വി ബിന്ദു,  കവിതാ റെജി, ലീല അഭിലാഷ്, പി എ ജുമൈലത്ത്, കെ ജി രാജേശ്വരി, പുഷ്‌പലത മധു, സുശീല മണി, കെ കെ ജയമ്മ, പ്രഭാമധു,  കോമളം  അനിരുദ്ധൻ,  നിർമല,  ബിന്ദു ചന്ദ്രമോഹൻ, ദിവ്യ റെജി, സി രാധാമണി,  പ്രസന്ന ഏണസ്‌റ്റ്‌, എം ലീലാമ്മ,  സുജ ചന്ദ്രബാബു,  സബീതാ ബീഗം,  ഐഷാ പോറ്റി, ഷാഹിദ കമാൽ,  എസ് ഗീതാകുമാരി,  എസ്‌ പുഷ്‌പലത,  അഡ്വ.ഗീനാകുമാരി ഡി അമ്പിളി, ശൈലജ ബീഗം, ശകുന്തള കുമാരി, അഡ്വ. എ പി ഉഷ, സുലേഖ, ആർ അജിത,  അഡ്വ. കെ വി ലേഖ,  ദീപ ഡി ഓൾഗ, ടി ജി ബീന, അഡ്വ. ഷീന, എൻ സരിത,  അഡ്വ. കെ പി ഷൈനി, ടെസി, അഡ്വ. ഷീജ അനിൽ, ലസിത, ശ്രീജ ഷൈജുദേവ്, ജയശ്രീ ഗോപി,  ബിന്ദു ഹരിദാസ്, പി ജിജി,  ബിച്ചു എക്‌സ് മലയിൽ, രഞ്ജു സുരേഷ്, പ്രിൻസി കുര്യാക്കോസ്,  വൈഷ്‌ണവി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top