28 September Monday

മഹാരാജാസിലെ കലോത്സവ വേദികൾക്ക്‌ കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്‌; ബിപിസിഎൽ, ഇന്ത്യൻ റെയിൽവേ, കൊച്ചിൻ ഷിപ്പ് യാർഡ്...

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

കൊച്ചി > കലോത്സവ വേദികൾക്ക് വ്യത്യസ്‌തമായ പേരുകൾ നൽകി എറണാകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥികളുടെ പ്രതിഷേധം. കലാകാരന്മാരുടെയും മൺമറഞ്ഞ രാഷ്‌ട്രീയ നേതാക്കളുടെയും പേരുകൾ പലയിടങ്ങളിലും കണ്ടിട്ടുണ്ട്‌. എന്നാൽ കേന്ദ്രസർക്കാർ വിൽക്കാൻ തയ്യാറെടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളാണ്‌ മഹാരാജാസ്‌ കോളേജ്‌ യൂണിയൻ കലോത്സവ വേദികൾക്ക്‌ ഇട്ടിരിക്കുന്നത്‌. ബിപിസിഎൽ, എയർ ഇന്ത്യ, -ഇന്ത്യൻ റെയിൽവേ, കൊച്ചിൻ ഷിപ്പ് യാർഡ്, ബിഎസ്എൻഎൽ എന്നിങ്ങനെയാണ്‌ വേദികൾക്ക്‌ പേര്‌ നൽകിയിരിക്കുന്നത്‌.

മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് മഹാരാജാസിന്റെ തോറ്റക്കം എന്നാണ്‌ കലോത്സവത്തിന്‌ പേര്‌ നൽകിയിരിക്കുന്നത്‌. 11,12,13 തീയതികളിലാണ്‌ കലോത്സവം. മുതലാളിത്തനയങ്ങളാൽ ഗ്രസിക്കപ്പെട്ട സ്വകാര്യവത്കരിക്കപ്പെട്ട, വിൽക്കപ്പെട്ട, വിലക്കപ്പെട്ട, സമകാലിക ഇന്ത്യയ്ക്ക് മൃതപ്രായമായ ഇന്ത്യൻജനാധിപത്യത്തിലെ മിണ്ടാപ്രാണികളായി ചത്തൊടുങ്ങാതിരിക്കാൻ കലയുടെ പ്രതിരോധം ആണിതെന്ന്‌ വിദ്യാർഥികൾ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top