21 October Monday

മഹാരാജാസ് കോളേജ് യൂണിയൻ ട്രാൻസ്ജെൻഡർ പ്രതിനിധിയായി ദയ ഗായത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ദയ ഗായത്രി

കൊച്ചി >  മഹാരാജാസ് കോളേജ് യൂണിയനിൽ ട്രാൻസ്ജെൻഡർ പ്രതിനിധിയായി ദയ ഗായത്രി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ്‌ മഹാരാജാസ്‌ കോളേജ്‌ യൂണിയനിൽ ട്രാൻസ്ജെൻഡർ പ്രതിനിധി നാമനിർദേശം ചെയ്യപ്പെടുന്നത്‌. രണ്ടാം വർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്‌ ദയ. കോളേജ് യൂണിയനിലേക്ക് ഒര് ട്രാൻസ്ജെന്റർ പ്രതിനിധി എന്ന എസ്എഫ്ഐ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു.

സ്‌പോർട്‌സ്‌ കൗൺസിലറായി കെ എൻ അൽത്താഫും ഗവേഷണ വിഭാഗം പ്രതിനിധിയായി എ എൻ ഷെല്ലിയും നാമനിർദേശം ചെയ്യപ്പെട്ടു. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ പാനൽ വൻഭൂരിപക്ഷത്തിലാണ്‌ ഇത്തവണയും ജയിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top