21 August Wednesday

മഹാരാജാസിലെ അഭിമന്യു സ്തൂപം: നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

കൊച്ചി> മഹാരാജാസ് കോളേജിലെ അഭിമന്യു സ്തൂപം നിർമാണത്തിലെ നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വ്യാഴാഴ്ച്ചക്കകം നിലപാട് അറിയിക്കണം. അരിവാളും നക്ഷത്രവും സ്തുപത്തിലുണ്ടെന്ന് ഹർജിക്കാരായ  കെ എം അംജദിനും കാർമൽ ജോസിനും വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

സ്തൂപം നിർമിച്ച് ക്യാമ്പസിൽ അധീശത്വം നിലനിർത്താനാണ് ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു. ആകാശത്തെ നക്ഷത്രം കാണുമ്പോൾ അത് ഏതെങ്കിലും പാർടിയുടെ ചിഹ്നമായതുകൊണ്ടു മാത്രം അതിൽ രാഷ്ട്രീയം കാണാനാവുമോയെന്നു കോടതി ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top