20 April Tuesday

ശ്രീരാജ്‌ ഓണക്കൂറിന്‌ പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


തിരുവനന്തപുരം
ലോകമയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ (അനാസി) നൽകുന്ന മാധ്യമശ്രീ പുരസ്കാരം‌ ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ റിപ്പോർട്ടർ ശ്രീരാജ്‌ ഓണക്കൂറിന്‌ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മ സമ്മാനിച്ചു. മാനവവിഭവശേഷിയെ സംബന്ധിച്ചുള്ള ലേഖന പരമ്പരയ്ക്കാണ്‌ ശ്രീരാജിന്‌ അംഗീകാരം.

ചടങ്ങിൽ ആയിരം കോവിഡ്‌ നിർമാർജന ഗ്രാമങ്ങൾ എന്ന പരിപാടിയും മന്ത്രി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ് സലീഖയ്ക്ക്‌ സ്ത്രീ ജ്യോതി പുരസ്കാരം സമ്മാനിച്ചു. മറ്റു പുരസ്‌കാരങ്ങൾ എം കെ ശ്രീകുമാർ, ഡോ. ജിനോ പി വർഗീസ്‌, വിഷ്ണുഭക്തൻ, ഗഫൂർ കല്ലറ, പന്നിയോട് സുകുമാരൻ വൈദ്യർ എന്നിവർക്കും വിതരണം ചെയ്തു. ചടങ്ങിൽ ഡയറക്‌ടർ കള്ളിക്കാട്‌ ബാബു, ഷാജി പ്രഭാകർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top