08 November Friday

മാക്ട 
വാർഷികാഘോഷം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


കൊച്ചി
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ ‘മാക്ട'യുടെ 30–-ാം വാർഷികം ശനിയാഴ്‌ച എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ പത്തിന്‌ നടി അപർണ ബാലമുരളി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങിൽ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശംസാപത്രവുമാണ് സമ്മാനിക്കുക. 

സമ്മേളനത്തിനുമുന്നോടിയായി രാവിലെ 9.30ന്‌ സംവിധായകൻ ജോഷി പതാക ഉയർത്തും. തുടർന്ന് സിമ്പോസിയം. ഉച്ചയ്ക്കുശേഷം മാക്ട കുടുംബസംഗമം. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയുണ്ടാകും. ജോഷി, കലൂർ ഡെന്നീസ്, എസ്‌ എൻ സ്വാമി, ഷിബു ചക്രവർത്തി, ഗായത്രി അശോക്, രാജീവ് നാഥ്, പോൾ ബാബു, റാഫി, മെക്കാർട്ടിൻ എന്നിവരെ ആദരിക്കും. 24 ഗായകർ ഒന്നിക്കുന്ന സംഗീതസന്ധ്യ, സ്വാസികയും മണിക്കുട്ടനും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയുമുണ്ടാകും. ‘മാക്ട ചരിത്രവഴികളിലൂടെ’ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top