08 November Friday

മാക്ട ലെജൻഡ് ഓണർ പുരസ്‌കാരം 
ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷൻ (മാക്ട) നൽകുന്ന മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. മാക്ട 30–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ, ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം സംവിധായകൻ ജോഷി കൈമാറി.

ആഘോഷങ്ങൾക്ക്‌ സംവിധായകൻ ജോഷി പതാക ഉയർത്തി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നടൻ ലാൽ, മാക്ട ചെയർമാൻ മെക്കാർട്ടിൻ, ജനറൽ സെക്രട്ടറി എം പത്മകുമാർ, ട്രഷറർ കോളിൻസ് ലിയോഫിൽ, സംവിധായകൻ ജോസ് തോമസ്, ഭാഗ്യലക്ഷ്മി, അപർണ ബാലമുരളി, സത്യൻ അന്തിക്കാട് എന്നിവർ സംസാരിച്ചു."മാറുന്ന ചലച്ചിത്രാസ്വാദനം’ വിഷയത്തിൽ സിമ്പോസിയം നടന്നു. പിന്നണിഗായകർ പങ്കെടുത്ത സംഗീതസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top