13 August Thursday

കേരള മാതൃക കോൺഗ്രസ്‌ സർക്കാരുകൾ സ്വീകരിക്കുമോ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


തിരുവനന്തപുരം
ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്‌  കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുമോ എന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ചോദിച്ചു.  ഭേദഗതി നിയമം കോടതിയിൽ നിലനിൽക്കില്ലെന്നാണ്‌ നിയമ വിദഗ്‌ധർ  പറയുന്നത്‌. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ നിലപാട്‌ വ്യക്തമാക്കണം. 

മതനിരപേക്ഷതയ്‌ക്കും ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണ്‌ പുതിയ നിയമം. ഭരണഘടനാപരമായും ഇത്‌ നിലനിൽക്കില്ല. ഇവ നടപ്പാക്കില്ലെന്ന കേരള സർക്കാർ നിലപാട്‌  രാജ്യത്തിനുതന്നെ മാതൃകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top