08 December Thursday

ഗവർണർ നടത്തുന്നത് ആർഎസ്എസ് ദൗത്യം; കെ കെ രാഗേഷിനെതിരായ ആരോപണം അസംബന്ധം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

തൃശൂർ > കെ കെ രാഗേഷിനെതിരായ ഗവർണറുടെ ആരോപണം അസംബന്ധമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണർ നടത്തുന്നത് ആർഎസ്എസ് ദൗത്യമാണ്‌. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണ്‌. പുതിയതായി ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര കോൺഗ്രസ് നടക്കുമ്പോൾ കെ കെ രാഗേഷ് എം.പിയാണ്. പൊലീസിനെ തടഞ്ഞുവെന്നത് അസംബന്ധമാണ്. പ്രശ്‌നമുണ്ടാവുമ്പോൾ പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. ആർഎസ്എസിന്റെ വക്താവ് ആണ് താനെന്ന് പറയുന്ന ഗവർണറെ കുറിച്ച് എന്ത് പറയാനാണ്?.

തങ്ങൾ ഗവർണറെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ, ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കുമ്പോഴാണ് ആ ബഹുമാനം ലഭിക്കുക. അല്ലാതെ, ആർഎസ്എസിന് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളോട് വേറെന്താണ് പറയുക. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ ആരോപണത്തിന് സർക്കാർ മറുപടി നൽകിയതാണെന്നും എം വി ഗോവിന്ദൻ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top