02 December Wednesday

എം ശിവശങ്കർ ഇ ഡി കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


തിരുവനന്തപുരം> സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെ അദ്ദേഹത്തെ ഇ ഡി കസ്‌റ്റഡിയിലെടുത്തു. വഞ്ചിയൂരിലെ ത്രിവേണി ആയുർവേദാശുപത്രിയിലെത്തിയാണ്‌  ഇ ഡി ഉദ്യോഗസ്ഥർ കസ്‌ററഡിയിലെടുത്ത്‌. 10. 45 ഓടെ കസ്‌റ്റഡിയിലെടുത്ത്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു.

 എൻഫോഴസ്‌മെൻറ്‌ ഡയറക്‌ടറേറ്റും കസ്‌റ്റംസും രജിസ്‌റ്റർ ചെയത്‌ കേസുകളിൽ ശിവശങ്കർ  നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളുകയും  അറസ്‌റ്റിന്‌ തടസമില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കിയതിന്‌ പിന്നാലെ ഇഡി യുടെയും കസ്‌റ്റംസിന്റെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തുകയായിരുന്നു. 

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെൻറും കസ്റ്റംസും എതിർത്തിരുന്നു. സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടന്നും സ്വപ്ന ഒരു കരു മാത്രമാണന്നും എൻഫോഴ്സ്മെൻറ് ചൂണ്ടിക്കാട്ടി.ലോക്കറിൽ വെച്ചിരിക്കുന്നത് കള്ള കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമാണ് കള്ളക്കടത്ത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യം ആണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിൻ്റെ പങ്ക് കൃത്യമായി  മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്.

സ്വപ്ന, ശിവശങ്കറിന്റെ നിയന്ത്രണത്തിൽ  ആയിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥൻ ആണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെകാര്യമായി  ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം  ദുരുപയോഗിച്ചു എന്നും എൻഫോഴ്‌സ് മെൻറ് ചൂണ്ടിക്കാട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top