16 May Monday

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; നിയമന ഉത്തരവ്‌ പിന്നീട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

തിരുവനന്തപുരം > മുതിർന്ന ഐഎഎസ്‌ ഓഫീസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ ചൊവ്വാഴ്ച പൊതുഭരണവകുപ്പ്‌ പുറപ്പെടുവിച്ചു. ഒരു വർഷത്തിലധികമായി ശിവശങ്കരൻ സസ്‌പെൻഷനിലായിരുന്നു.  ഇനിയും ഇത്‌ തുടരേണ്ടായെന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിനെതുടർന്നാണ്‌ തീരുമാനം. നിയമനം സംബന്ധിച്ച ഉത്തരവ്‌ പിന്നീട്‌ ഉണ്ടാകും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വർണക്കടത്ത്‌ കേസിൽ പ്രതിയായതോടെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. 2020 ഒക്‌ടോബർ പത്തുമുതൽ 2021 ഫെബ്രുവരി മൂന്നുവരെ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ആദ്യം ഒരു വർഷവും പിന്നീട്‌ ആറ്‌ മാസവും സസ്‌പെൻഷൻ നീട്ടി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ്‌ സസ്‌പെൻഷൻ പിൻവലിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top