04 December Friday

എം ശിവശങ്കറിന്റെ അറസ്‌റ്റ്‌ വീണ്ടും തടഞ്ഞു; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

കൊച്ചി > സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 28 ന് ഹൈക്കോടതി വിധിപറയും. അത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്യേഷണ ഏജൻസികൾക്ക് നിർദേശം നൽകി.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെൻറും കസ്റ്റംസും എതിർത്തു. ഒന്നര മണിക്കൂർ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ
വിധി പറയാൻ ജസ്റ്റീസ് അശോക് മേനോൻ മാറ്റിയത്.

സ്വർണക്കടത്തിന്റെ ഗൂഡാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടന്നും സ്വപ്ന ഒരു കരു മാത്രമാണന്നും എൻഫോഴ്സ്മെൻറ് ചൂണ്ടിക്കാട്ടി.
ലോക്കറിൽ വെച്ചിരിക്കുന്നത് കള്ള കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമാണ് കള്ളക്കടത്ത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യം ആണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിൻ്റെ പങ്ക് കൃത്യമായി  മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്.

സ്വപ്ന, ശിവശങ്കറിന്റെ നിയന്ത്രണത്തിൽ  ആയിരുന്നു. മുതിർന്ന സിവിൽ ഉദ്യോഗസ്ഥൻ ആണ് ശിവശങ്കർ. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെകാര്യമായി  ബാധിക്കും. ജാമ്യം നൽകരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം  ദുരുപയോഗിച്ചു എന്നും എൻഫോഴ്‌സ് മെൻറ് ചൂണ്ടിക്കാട്ടി.

അന്വേഷണത്തിൽ ശിവശങ്കറിന് സ്വപ്ന യുമായി അടുത്ത ബന്ധം ഉണ്ട് എന്ന് വെളിവായി. സ്വപ്ന ക്കു 25000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥ ആയിരുന്നു. പിന്നിട് 30 ലക്ഷം എവിടെ നിന്നുണ്ടായി. വാട്സാപ് സന്ദേശം വെച്ച് ചോദ്യം ചെയ്തപ്പോൾ പലതും അറിയില്ല എന്നാണ് ശിവശങ്കർ പറയുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ എന്തിന് പരിചയപ്പെടുത്തി എന്ന് പറയുന്നില്ല.

തെറ്റിദ്ധരിപ്പിക്കുകയാണ് .. ചോദ്യം ചെയ്യുമ്പോൾ സത്യം പറയുന്നില്ല. തെളിവുകൾ എൻഫോഴ്സമെന്റ് മുദ്രവച്ച കവറിൽ കൈമാറി. തെളിവ് നശിപ്പിക്കാൻ സാധ്യത ഉള്ളതിനാലാണ് ഇതെന്നും അറിയിച്ചു. ചാർട്ടേഡ് അക്കൗണ്ടൻറുമായുള്ള  ജോയിൻ്റ് അക്കൗണ്ട് തുടങ്ങിയത് സംശയാസ്പദമാണ്. സ്വപ്നയുമായി ദിവസം മുഴുവൻ വാട്ട്സ്ആപ് സന്ദേശങ്ങൾ ഉണ്ടായിരുന്നു.  എല്ലാ കാര്യങ്ങളും ജാമ്യാപേക്ഷയിൽ പറയാൻ പറ്റില്ല. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണന്നും എൻഫോഴ്സ്മെൻറ് ബോധിപ്പിച്ചു.

നോട്ടീസ് നൽകിയിട്ടും ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന് കസ്റ്റംസ് ആരോപിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല.
ഭാര്യ ജോലി ചെയ്യുന്ന ആശുപതിയിൽ തന്നെ അഡ്മിറ്റ് ആയി. പ്രതിയല്ലാത്തതു കൊണ്ട് കൊണ്ട് അനാവശ്യ ആശങ്ക വേണ്ട എന്നും
സുപ്രീം കോടതി വിധി ന്യായങ്ങൾ പ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകാൻ പാടില്ലന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

അന്വേഷണ ഏജൻസികൾ തന്നെ അകത്താക്കാനാണ് ശ്രമിക്കുന്നതെന്ന് ശിവശങ്കർ ആരോപിച്ചു. അറിഞ്ഞ് കൊണ്ട് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ട് നിന്നിട്ടില്ല. 2018 ലെ കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇക്കാര്യം പണം കൈമാറ്റ തിയതികൾ
പരിശോധിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ.  തനിക്ക് അറിയാവുന്ന ആളെ, ഒരു ചാർട്ടേഡ് അക്കൗണ്ടിന് പരിചയ കൊടുത്തു എന്നതു
 മാത്രമേ ചെയ്തുള്ളൂ.  ചാർട്ടേട്ട് അക്കൗണ്ടന്റി ൻ്റെ വിശദീകരത്തിൽ തനിക്ക് എതിരായി ഒന്നുമില്ല.  എല്ലാ ഏജൻസികളും ആയി സഹകരിച്ചു. ഏജൻസികൾ പറയുന്ന മറ്റു കാര്യങ്ങളെ പറ്റി തനിക്ക് അറിവില്ല. 100 മണിക്കൂർ ചോദ്യം ചെയ്തു. 60മണിക്കൂർ ഇതിന് വേണ്ടി യാത്ര ചെയ്തു. ഇത് കാരണം ആരോഗ്യം മോശം ആയി. ആധാർ കാർഡ് കൊടുത്തില്ല എന്ന കാരണത്താൽ അന്വേഷണവുമായി സഹകരിക്കുന്നില്ലന്നാണ് ആരോപണം.  അറസ്റ്റ് ചെയ്യുമെന്ന ആശങ്ക അസ്ഥാനത്തല്ല. തരുന്ന നോട്ടീസുകളിൽ കേസ് നമ്പർ പോലും രേഖപ്പെടുത്തുന്നില്ല.

ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുന്നു എന്നാണ് ആരോപണം.  കുടുംബവും ജോലിയും എല്ലാം നശിച്ചു. സമൂഹത്തിൽ ഒറ്റപ്പെടുത്തി. ഹോട്ടലിൽ റൂം പോലും കിട്ടുന്നില്ല.

2018 ൽ നിക്ഷേപിച്ച  30 ലക്ഷംമാത്രമാണ് അന്വേഷണ ഏജൻസികൾക്ക് ആവശ്യം. ആ  ലോക്കർ ഇപ്പോഴും ഉണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റിന്റ പേരിൽ ആണ് ലോക്കർ. നാല് മാസത്തിനു ശേഷം ആ പണം എവിടെ പോയന്ന് ആരും അന്വേഷിക്കുന്നില്ല.
താൻ സൂത്രധാരൻ ആണന്ന് ഒരന്വേഷണ ഏജൻസിയും ഒരിടത്തും പറയുന്നില്ല. എൻഐഎ  കോടതിയിൽ പ്രതി  ആക്കാൻ ഉദ്ദേശം ഇല്ല
എന്നാണ് അറിയിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിന്റ പേരിൽ പീഡനമാണ് ഇപ്പൊൾ നടക്കുന്നത്.

ഏതൊക്കെ വകുപ്പുകൾ ആണ് തനിക്കെതിരെ ഇട്ടിരിക്കുന്നത് എന്ന് അറിയില്ല.  ഹോട്ടൽ മുറി പോലും കിട്ടാത്തതാണ് തന്റെ സ്വാധീനമെന്നും ശിവശങ്കർ ബോധിപ്പിച്ചു. നയതന്ത്രബാഗേജ് വിട്ടുകൊടുക്കാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്ന
ആരോപണവും ഇഡി വാദത്തിനിടെ ഉന്നയിച്ചു.

അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും 302 പേജുള്ള എതിർ സത്യവാങ്ങ്മൂലത്തിൽ ഒരിടത്തും  രണ്ട് ഏജൻസികളും
ഇക്കാര്യം പറഞ്ഞിട്ടില്ലന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top