15 October Tuesday

എം പോക്സ്: മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 23 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

മലപ്പുറം> എം പോക്സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടിക പുറത്ത്. 23 പേരാണ് പട്ടികയിലുള്ളത്. ഇവരുടെ സാംപിളുകൾ എടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിനൊപ്പം യാത്ര ചെയ്തവരെ തിരിച്ചറി‍ഞ്ഞു. വിമാനത്തിൽ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുള്ള 43 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top