05 December Thursday

ഭിന്നശേഷിക്കാരെ ഹൃദയത്തോട്‌ ചേർത്ത്‌ സർക്കാർ; നെടുങ്കണ്ടത്ത്‌ 369 പേർക്ക്‌ സഹായ ഉപകരണങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

നെടുങ്കണ്ടം > ജില്ലയിലെ ഭിന്നശേഷിക്കാർക്ക്‌ സഹായവുമായി സംസ്ഥാന സർക്കാർ. സ്‌കൂട്ടർ, വീൽചെയർ, വാക്കിങ്‌ സ്റ്റിക്, ഇയർഫോൺ, വാട്ടർ ബെഡ് തുടങ്ങി 25 ലക്ഷത്തിലേറെ രൂപയുടെ സഹായമാണ്‌ ഭിന്നശേഷിക്കാർക്ക്‌ നൽകുന്നത്‌. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ 369 ഭിന്നശേഷിക്കാർക്കാണ്‌ സ്‌കൂട്ടറും മറ്റ്‌ ഉപകരണങ്ങളും നൽകിയത്‌. മന്ത്രി എം എം മണിയുടെ ഇടപെടലിലാണ്‌ ഇത്രയുമധികം ആളുകൾക്ക്‌ മണ്ഡലത്തിൽ ആശ്വാസമെത്തിച്ചത്‌.

സഹായ ഉപകരണങ്ങളുടെ വിതരണം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്‌തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അധ്യക്ഷനായി. അസ്ഥി, ശ്രവണ വൈകല്യം, പൊതു വിഭാഗങ്ങളിലായാണ്‌ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തത്‌. മാർച്ചിൽ നടത്തിയ പരിശോധനാ ക്യാമ്പിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്‌ വൈദ്യുത വീൽ ചെയറുകൾ, മുച്ചക്ര വാഹനങ്ങൾ, ഓർത്തോ കിറ്റുകൾ തുടങ്ങിയവയാണ് നൽകിയത്‌. വികലാംഗ കോർപറേഷൻ എം ഡി കെ മൊയ്‌തീൻകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല നന്ദകുമാർ, മോളി മൈക്കിൾ, വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയൻ, ടി എം ജോൺ, എം ജി ഗീത, എസ് മനോജ്, അജീഷ് മുതുകുന്നേൽ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top