തിരുവനന്തപുരം> എംജി സർവ്വകലാശാല വി സി നിയമനത്തിനായി പുതിയ പാനൽ ഗവർണർക്ക് നൽകിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു . നിലവിൽ താൽക്കാലിക ചുമതലയുണ്ടായിരുന്ന സാബു തോമസ് വിരമിച്ചതിനാൽ പുതിയ വിസിയെ ഉടനെ നിയമിക്കേണ്ടതുണ്ട്. മലയാളം സർവ്വകലാശാലയുടെ ചുമതലയും സാബുതോമസിനായിരുന്നു. അവിടെയും പുതിയ വിസിയെ നിയമിക്കേണ്ടതുണ്ട്. സാബു തോമസിനെ തന്നെ പുനർനിയമിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ പരിഗണിച്ചില്ല. പകരം പുതിയ പാനൽ നൽകാനാണ് ആവശ്യപ്പെട്ടത്. സാബു തോമസിനെ ഒഴിവാക്കിയുള്ള പാനലാണ് നൽകിയത്.
സർവ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ സർക്കാർ നിസ്സഹായരാണെന്നും നിയമസഭ പാസാക്കിയ ബിൽ ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..