കാസർകോട്
എവിടെച്ചെന്നാലും ജ്വല്ലറിതട്ടിപ്പും പാലാരിവട്ടം പാലവും ഇഞ്ചിക്കൃഷിയും. കാസർകോട് ജില്ലയിലെ ലീഗ് പ്രവർത്തകർ മറുപടി പറഞ്ഞ് മടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻപോലും മടിയായെന്ന് ലീഗ് പ്രവർത്തകർതന്നെ പറയുന്ന അവസ്ഥയാണ്.
എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിത്തട്ടിപ്പിലായിരുന്നു തുടക്കം. അതുകഴിഞ്ഞ് ഇബ്രാഹിം കുഞ്ഞിന്റെ പാലാരിവട്ടംപാലം കടന്നു; എത്തിയത് ഇഞ്ചിവിറ്റ് കോടികളുടെ വീട് വച്ച കെ എം ഷാജിയിൽ. ഇതിനൊക്കെ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് ലീഗുകാർ. നേതൃത്വം അവകാശപ്പെട്ടപോലെ ഖമറുച്ച ബിസിനസ് നടത്തി പൊളിഞ്ഞതാണെന്നു പറഞ്ഞാൽ ചോദ്യങ്ങളുടെ പ്രവാഹമായി. ജ്വല്ലറിത്തട്ടിപ്പിൽപെട്ടവരിൽ ബഹുഭൂരിപക്ഷവും ലീഗുകാരുമാണ്. എം സി ഖമറുദ്ദീൻ എംഎൽഎയുടെ പാട്ട് കേട്ടും പത്രാസ് കണ്ടും ജ്വല്ലറിയിൽ ബന്ധുക്കളെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും പണം നിക്ഷേപിച്ചവരാണ് ഏറെയും. അവരുടെയൊന്നും മുഖത്ത് ഇപ്പോൾ നോക്കാനാകുന്നില്ല. 150 കോടി രൂപയാണ് ഖമറുച്ചയും പുക്കോയതങ്ങളും കൊണ്ടുപോയത്. പിടിവീഴുമെന്നായപ്പോൾ ജ്വല്ലറിയുടെ പേരിലുണ്ടായിരുന്ന ആസ്തികളൊക്കെ വിറ്റ് ക്ലീനാക്കി. അത് എങ്ങനെയാണ് ബിസിനസ് തകർച്ചയാവുക എന്ന് ചോദിക്കുമ്പോൾ പഴയ ആവേശക്കാരെല്ലാം പതിയെ വലിയുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..