24 October Sunday

യഥാർത്ഥ വിശ്വാസികൾ വർഗീയവാദിയാകില്ല; ഗുരുദർശനം വർഗീയ വൈറസിനുള്ള വാക്‌സിൻ: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > യഥാർത്ഥ വിശ്വാസികൾ വർഗീയ വാദിയാകില്ലെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. രാജ്യത്താകെ വർഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നുണ്ട്‌. വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്‌സിൻ ഗുരുദർശനമാണെന്നും രാജേഷ്‌ പറഞ്ഞു.

ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന സമാധിദിനാചരണ ചടങ്ങില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപരമത വിദ്വേഷമുണ്ടാക്കുന്ന വാക്കുകൾ ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും അത്തരം ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവനെ പോലെ ഉള്ളവരുടെ ചിന്തയും ദർശനവും സമൂഹത്തിൽ ഉയർന്നു വരണം. പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈറസിന് എതിരായി പ്രവർത്തിക്കണമെന്നും അതിന് ഫലപ്രദമായ വാക്‌സിൻ ഗുരുചിന്തകളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top