13 May Thursday

എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്‌റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

കൊച്ചി > എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്റ്ററാണ് ഇടിച്ചിറക്കിയത്. എം എ യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരുക്കുകളില്ല.



യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top