13 October Sunday

വാണിജ്യ 
സിലിണ്ടറിന് 
48.50 രൂപ 
വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കൊച്ചി
രാജ്യത്ത് വാണിജ്യാവശ്യ പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 48.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കി​ലോ​ഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 1721.50 രൂപയായിരുന്നത് 1770 രൂപയായി. കൊച്ചിയിൽ 1749, കോഴിക്കോട്ട്‌ 1781.50 എന്നിങ്ങനെയാണ് പുതിയ വില.

തുടർച്ചയായി മൂന്നാംമാസമാണ് വാണിജ്യ സിലിണ്ടറിന്‌ വില കൂട്ടുന്നത്. ആ​ഗസ്തിൽ 7.50 രൂപയും സെപ്തംബറിൽ 38.50 രൂപയും വർധിപ്പിച്ചു. രണ്ടുമാസത്തിനുള്ളിൽ മൂന്നുതവണയായി 94.50 രൂപയാണ് വർധിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top