27 September Monday

ലോറികൾ കൂട്ടിയിരിച്ച്‌ ഒരു മരണം; മൂന്ന്‌ പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

അപകടത്തിൽ മരിച്ച അസ്ഹർ


താനൂർ> കെ പുരത്ത് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.  ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ  താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകൻ അസ്ഹറാ(26)ണ് മരിച്ചത്.

മുസ്ലിംയൂത്ത്ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം വൈറ്റ്ഗാർഡ് വൈസ്ക്യാപ്റ്റൻ ആണ്‌. മൽസ്യ വിൽപ്പനക്ക് പോകുന്ന വാഹനത്തിൻ്റെ ഡ്രൈവർ ആയിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം മൽസ്യവിൽപ്പനക്കായി പുന്നപ്രയിൽ നിന്നും  മംഗലാപുരം പോയി മടങ്ങി വരുന്നവഴിയാണ് അപകടം ഉണ്ടായത്.  ഭാര്യ ഫാരിസ മക്കൾ ഫൈസ (3), ഉമറുൽഫാറൂഖ് (1),

 കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന അമിത വേഗതയിൽ എത്തിയ  ലോറിയും  എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയും കുട്ടിയിടിച്ചാണ്‌ അപകടം. ഇരു ലോറികളുടെയും ക്യാബിൻ പൂർണമായും തകർന്നു . ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെയും സഹ പ്രവർത്തകരെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

താനൂർ  ഫയർഫോഴ്സിൻ്റെ ഒരു യുണിറ്റും പൊലീസും എത്തിയാണ് ഗതാഗത തടസ്സം നീക്കം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top